Today: 27 Apr 2024 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശങ്ങളില്‍ കുടിയേറിയവരുടെ എണ്ണം കൂടുന്നു
Photo #1 - Newzeland - Otta Nottathil - indians_give_up_citizenship_rise
ന്യൂഡല്‍ഹി:2011 2022 കാലഘട്ടത്തില്‍ അതായത് ഒരു പതിറ്റാണ്ടിനിടയില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശങ്ങളില്‍ കുടിയേറിയത് 70, 000 ഓളം ഇന്ത്യാക്കാരെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏറ്റവും അധികം ആളുകള്‍ പോയത് ഗോവയില്‍ നിന്നാണ്, 40 ശതമാനം പേര്‍. 28,031 ഗോവാക്കാരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിവിധ വിദേശ രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബില്‍ നിന്നും 9,557 പേര്‍ പോയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തില്‍ നിന്നും പോയത് 8,918 പേര്‍. നാലാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ നിന്നും 6,545 പേരാണ് പോയത്. കേരളം ഇക്കാര്യത്തില്‍ 5ാം സ്ഥാനത്താണ്. 3,650 പേരാണ്, അതായത് 5.27 ശതമാനം മലയാളികളാണ് വിദേശപൗരത്വം സ്വീകരിച്ചത്. നാലാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ നിന്നും 6,545 പേര്‍ പോയപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള കേരളത്തില്‍ നിന്നും പോയത് 3,650 പേരാണ്. അതായത് ഇക്കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യാക്കാരില്‍ 5.27 ശതമാനം ആണ് മലയാളികള്‍ എന്നര്‍ത്ഥം.


തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ പോയി. ഇവര്‍ യഥാക്രമം 2,946, 2,842 ആളുകളാണ്. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം കൂടി 6,814 പേര്‍ ഇക്കാലയളവില്‍ വിദേശ പൗരത്വം സ്വീകരിച്ചവരില്‍ ഉള്‍പ്പെടും. റീജിയണല്‍ പാസ്സ്പോര്‍ട്ട് ഓഫീസുകളില്‍ സറണ്ടര്‍ ചെയ്ത പാസ്സ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്ക്. 2012~ 2013 കാലഘട്ടത്തിലാണ് വിദേശ പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ചു ചാട്ടം ഉണ്ടായത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയെ അടിസ്ഥാനമാക്കി ഇന്ത്യന്‍ എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റീജിയണല്‍ പാസ്സ്പോര്‍ട്ട് ഓഫീസുകളില്‍ സറണ്ടര്‍ ചെയ്ത പാസ്സ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍. അതേസമയം 2011 നും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നും ഇടയില്‍ 16.21 ലക്ഷം ഇന്ത്യാക്കാര്‍ പൗരത്വം ഉപെക്ഷിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്സഭയില്‍ വെളിപ്പെടുത്തിയിരുന്നു.
- dated 18 Mar 2024


Comments:
Keywords: Newzeland - Otta Nottathil - indians_give_up_citizenship_rise Newzeland - Otta Nottathil - indians_give_up_citizenship_rise,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
new_regulation_immigration_cap_newzeeland
കുടിയേറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി ന്യൂസിലന്‍ഡ്
തുടര്‍ന്നു വായിക്കുക
mp_21_speech
ഇരുപല്‍െത്താല്‍ന്നുകാരിയായ എംപിയുടെ പ്രസംഗം വൈറല്ല?
തുടര്‍ന്നു വായിക്കുക
newzeland_backsout_from_smoking_ban
ന്യൂസിലല്‍ന്‍ഡ് പുകവലി നിരോധനല്‍ത്തില്ല?നില്‍ന്നു പില്‍േന്നാല്‍ട്ട്
തുടര്‍ന്നു വായിക്കുക
3000_dollar_fine_for_carrying_sandwich
സാല്‍ന്‍ഡ്വില്‍ച്ച് ബാഗില്ല? വല്‍ച്ചതിന് വിമാനയാത്രല്‍ക്കാരില്‍ക്ക് 3300 ഡോളല്ല? പിഴ
തുടര്‍ന്നു വായിക്കുക
NZ_minister_resigns
വാഹനാപകടല്‍ത്തില്ല? അറല്ല?്; ന്യൂസിലല്‍ന്‍ഡ് മല്‍്രന്തി രാജിവല്‍ച്ചു
തുടര്‍ന്നു വായിക്കുക
shooting_in_NZ_ahead_of_Womens_WC_match
വനിതാ ലോകകല്‍പ്പിനു തൊല്‍ട്ടു മുല്‍ന്‍പ് ന്യൂസിലല്‍ന്‍ഡില്ല? വെടിവയ്ല്‍പ്പ്; 2 പേല്ല? മരില്‍ച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us